Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuthiravattom

കു​തി​ര​വ​ട്ട​ത്തു നി​ന്നു ചാ​ടി​പ്പോ​യ കൊ​ലക്കേ​സ് പ്ര​തി​ക്കാ​യി തിര​ച്ചി​ൽ തു​ട​രു​ന്നു

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽനി​ന്നു ചാ​ടി​പ്പോ​യ കൊ​ല​പാ​ത​ക കേ​സ് പ്ര​തി​ക്കാ​യി നാലാംദിനവും തി​ര​ച്ചി​ൽ തു​ട​രു​ന്നു. ദൃ​ശ്യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി വി​നീ​ഷി​നാ​യു​ള്ള തിര​ച്ചി​ലാണ് ഊർജിതമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാൾ എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു സൂചനയും പോലീസിന് കിട്ടിയിട്ടില്ല. കുതിരവട്ടം ഭാഗത്തെയും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. സ്വദേശമായ പെരിന്തൽമണ്ണയിലോ, ബന്ധുക്കളുടെ അടുത്തോ പ്രതി എത്തിയിട്ടില്ല. പുറത്തു നിന്നും ഇയാള്‍ക്ക് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ടത്.

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന 21കാരി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. പിന്നീട് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാൾ 2022ലും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു.

Latest News

Corehub Up